മാഹി: ഈ വര്‍ഷത്തെ എം. വി. ദേവന്‍ കലാപുരസ്‌കാരത്തിന് പ്രശസ്തചിത്രകാരനും ശില്പിയുമായ ടി. കലാധരനെ തെരഞ്ഞെടുത്തു. ഏപ്രില്‍ 30ന് മാഹി മലയാളകലാഗ്രാമത്തില്‍ കൊച്ചി-മുസിരിസ് ബിനാലെയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായ ബോസ് കൃഷ്ണമാചാരി പുരസ്‌കാരസമര്‍പ്പണം നടത്തും. എം. വി. ദേവന്റെ സ്മരണയ്ക്ക് സമര്‍പ്പിച്ച ദേവായനം 2023 ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും അതോടൊപ്പം ബോസ് കൃഷ്ണമാചാരി നിര്‍വ്വഹിക്കും. ഏപ്രില്‍ 30ന് കാലത്ത് 10.30ന് മലയാള കലാഗ്രാമത്തിലെ എം. ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. മഹേഷ് മംഗലാട്ട് അദ്ധ്യക്ഷത വഹിക്കും. പൊന്ന്യം ചന്ദ്രന്‍, ചാലക്കര പുരുഷു, ഒ അജിത്ത് കുമാര്‍, പ്രശാന്ത് ഒളവിലം, പി. ജയരാജന്‍ എന്നിവര്‍
അനുസ്മരണഭാഷണം നടത്തും. ബിനുരാജ് കലാപീഠം സ്വാഗതവും സുരേഷ് കൂത്തുപറമ്പ് നന്ദിയും പറയും.
മലയാള കലാഗ്രാമം, കൊച്ചിയിലെ നാണപ്പ ആര്‍ട് ഗ്യാലറി, പൗര്‍ണ്ണമി ആര്‍ട് ഗ്യാലറി എന്നിവരുടെ സഹകരണത്തോടെയാണ് കൂത്തുപറമ്പ് ആസ്ഥാനമായ ഏഷ്യന്‍ ആര്‍ട്‌സ് സെന്റര്‍ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രശസ്ത ചിത്രരചയിതാക്കളായ ബാലന്‍ നമ്പ്യാര്‍ എസ്. ജി. വാസുദേവ്, എന്‍. പി. കെ. മുത്തുക്കോയ, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, ബാബു സേവ്യര്‍, പ്രദീപ് പുത്തൂര്‍, അജയകുമാര്‍, കൂടല്ലൂര്‍, മുരളി ചിരോത്ത്, ടി. കലാധരന്‍, ജി. രാജേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ മുതിര്‍ന്ന തലമുറയിലും പുതുതലമുറയിലുംപെട്ട എഴുപതിലേറെപ്പേരുടെ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയി ട്ടുള്ളത്. മലയാള കലാഗ്രാമത്തിലെ എം. വി. ദേവന്‍ ആര്‍ട് ഗ്യാലറിയില്‍ നത്തുന്ന പ്രദര്‍ശനം മെയ് 10ന് സമാപിക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ഡോ: മഹേഷ് മംഗലാട്ട്, സുരേഷ് കൂത്തുപറമ്പ് സംബന്ധിച്ചു.
.