കോഴിക്കോട്: സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (NIELIT), മോഡല്‍ കരിയര്‍ സെന്റര്‍ (എം.സി.സി) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍മേള 30ന്(ഞായര്‍) രാവിലെ 10 മണിമുതല്‍ വൈകീട്ട് അഞ്ച് മണിവരെ പറയഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കുമെന്ന് ജോബ്‌മേള സി.ഇ.ഒ രാമചന്ദ്രന്‍ പി.ജിയും കോര്‍പറേഷന്‍ കൗണ്‍സിലര്‍ ടി. റെനീഷും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസം നേടിയവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. നിരവധി സ്വകാര്യ കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇപ്പോള്‍ 38 കമ്പനികളിലായി 2300ഓളം വേക്കന്‍സികള്‍ ഒഴിവുണ്ട്. 100ലധികം കമ്പനികളും അയ്യായിരത്തോളം ഒഴിവുകളിലേക്കുള്ള അവസരവും മേളയിലൂടെ ലഭ്യമാകും. ഗവണ്‍മെന്റ് അനുബന്ധ സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, ട്രയിനിംഗ് സ്ഥാപനങ്ങള്‍, ലോണ്‍ സ്ഥാപനങ്ങള്‍ക്കും മേളയില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് 0495-3583273, 8129701663, 9496320663, 9447024571 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.