സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കലൈമാമണി അവാര്‍ഡിനര്‍ഹരായി ചാലക്കര പുരുഷുവും ഉത്തമരാജ് മാഹിയും

സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കലൈമാമണി അവാര്‍ഡിനര്‍ഹരായി ചാലക്കര പുരുഷുവും ഉത്തമരാജ് മാഹിയും

പുതുച്ചേരി: പുതുച്ചേരി സംസ്ഥാന കലാ-സാംസ്‌കാരിക വകുപ്പിന്റെ കലൈമാമണി പുരസ്‌കാരത്തിന് അര്‍ഹരായി ഗ്രന്ഥകാരനും മാഹിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ചാലക്കര പുരുഷുവും ചെറുകഥാകൃത്തും മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷനുമായ ഉത്തമ രാജ് മാഹിയും. സാഹിത്യ- കലാരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്. 29ന് പുതുച്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി ചന്ദ്ര പ്രിയങ്കയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി എന്‍.രംഗസ്വാമി അവാര്‍ഡ് ദാനം നിര്‍വഹിക്കും.നാല് പതിറ്റാണ്ടുകാലമായി മാധ്യമ-കലാ-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യം, ചിത്രകാരന്‍ പ്രാസംഗികന്‍, കലാനിരൂപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ചാലക്കര പുരുഷു കേരളകൗമുദി തലശ്ശേരി റിപ്പോര്‍ട്ടറാണ്. ‘പി.കെ ഉസ്മാന്‍ മാസ്റ്റര്‍ ജീവചരിത്രം, മറക്കുവതെങ്ങിനെ? , ഇനിയും പുഴയൊഴുകും, പാതിരാ സൂര്യന്റെ ശോണിമ , ഗുരുവും മയ്യഴിയും’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ് അദ്ദേഹം. പുതുച്ചേരി സര്‍ക്കാരിന്റെ പത്രപ്രവര്‍ത്തക പുരസ്‌ക്കാരം, ചെന്നൈ എ.പി കുഞ്ഞിക്കണ്ണന്‍ ട്രസ്റ്റിന്റെ സംസ്‌കാര ജ്യോതി പുരസ്‌കാരം, പത്രാധിപര്‍ അവാര്‍ഡ്, ഖത്തര്‍പ്രവാസി അവാര്‍ഡ് , മുദ്രപത്രം അവാര്‍ഡ് ഉള്‍പ്പടെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഭാര്യ: കെ.ബീന. മക്കള്‍: അന്‍സി, അദിബ്.

മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും എഴുതാറുള്ള ഉത്തമരാജ് മാഹി ചീഫ് എജ്യുക്കേഷണല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജായി സേവനമനുഷ്ഠിക്കുകയാണ്. നാല് ചെറു കഥാ സമാഹാരവും മൂന്ന് ബാലസാഹിത്യ കൃതികളുടേയും കര്‍ത്താവാണ്. അധ്യാപക കലാ-സാഹിത്യ പുരസ്‌കാരം, പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം, പുതുച്ചേരി സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ശുഭ, മക്കള്‍: മൃദുല്‍ രാജ്, സരിഗാ രാജ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *