മുഴപ്പിലങ്ങാട് സ്‌ഫോടനം നടത്തി വീഡിയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച യുവാവ് പിടിയില്‍

മുഴപ്പിലങ്ങാട് സ്‌ഫോടനം നടത്തി വീഡിയോ സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച യുവാവ് പിടിയില്‍

തലശ്ശേരി: മുഴപ്പിലങ്ങാട് കൂടക്കടവ് വിവേകാനന്ദ നഗര്‍ കടപ്പുറം ഭാഗത്ത് കഴിഞ്ഞ ദിവസം കരിമരുന്നും മറ്റു വസ്തുക്കളും ഉപയോഗിച്ച്നാടന്‍ നിര്‍മിത ബോംബ് നിര്‍മ്മിക്കുകയും പ്രദേശത്തെ റോഡിലെറിഞ്ഞ് സ്‌ഫോടനം നടത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റു ചെയ്തു. മുഴപ്പിലങ്ങാട് വിവേകാനന്ദ നഗര്‍ സ്വദേശി ശ്രീവരദയില്‍ ബി.വി ധനുഷി(19)നെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മിക്കുകയും കൂടെ ഉണ്ടായിരുന്നവര്‍ റോഡിലെറിഞ്ഞ് സ്‌ഫോടനം നടത്തുന്നതിന്റേയും വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കൂടെ ഉണ്ടായവരെ കുറിച്ച് പോലിസ് അന്വേഷിച്ചു വരികയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *