അഹമ്മദാബാദ്: മുംബൈ ഇന്ത്യന്‍സിനെ 55 റണ്‍സിന് തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തു. ഗുജറാത്തിനായി ശുഭ്മാന്‍ ഗില്‍ 56(34), ഡേവിഡ് മില്ലര്‍ 46(22), അഭിനവ് മനോഹര്‍ 42(21) മികച്ച പ്രകടനം കാഴ്ച വച്ചു. മുംബൈക്ക് വേണ്ടി പീയൂഷ് ചൗള രണ്ട് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തില്‍ പോലും മുംബൈ വിജയ പ്രതീക്ഷ വച്ചു പുലര്‍ത്തിയില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മ(2)യും ഇഷാന്‍ കിഷ(13)നും തിലക് വര്‍മ(2)യും നിറം മങ്ങിയപ്പോള്‍ മുംബൈ പ്രതീക്ഷകള്‍ വീണ്ടും അസ്തമിച്ചു. നിശ്ചിത 20ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. 21 പന്തില്‍ 40 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈ നിരയിലെ ടോപ്‌സ്‌കോറര്‍. ഗുജറാത്തിന് വേണ്ടി നൂര്‍ അഹമ്മദ് മൂന്നും റാഷിദ്ഖാന്‍, മോഹിത് ശര്‍മ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി. അഭിനവ് മനോഹറാണ് കളിയിലെ താരം.