വന്ദേ ഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച; കോച്ചുകളില്‍ അറ്റകുറ്റപ്പണി

വന്ദേ ഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച; കോച്ചുകളില്‍ അറ്റകുറ്റപ്പണി

കാസര്‍കോട്: കഴിഞ്ഞ ദിവസം പ്രധാന മന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തതിന് പിന്നാലെ ചോര്‍ന്നൊലിച്ച് വന്ദേഭാരത് എക്‌സ്പ്രസ്. ഇന്ന് ഉച്ചക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്‌സ്പ്രസിലെ എ.സി ഗ്രില്ലിലാണ് ചോര്‍ച്ച കണ്ടെത്തിയത്. വന്ദേ ഭാരത് ട്രെയിനിന്റെ യാത്രക്കാരുമായുള്ള കേരളത്തിലെ യാത്ര ഇന്ന് തുടങ്ങാനിരിക്കെയാണ് തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് റെയില്‍വെയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. ഐ.സി.എഫില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തിയത്. ആദ്യ സര്‍വീസ് ആയതിനാല്‍ ഇത്തരം പ്രശ്‌നം സാധാരണ ഉണ്ടാകാറുണ്ടെന്നും കുറച്ചു ദിവസം കൂടി ഇത്തരം പരിശോധന തുടരുമെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു. കാസര്‍കോട് ട്രെയിന്‍ ഹാള്‍ട്ട ചെയ്യാന്‍ ട്രാക്ക് ഇല്ലാത്തതിനാല്‍ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിര്‍ത്തിയിടുക. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന ആദ്യത്തെ ട്രെയിനാണ് വന്ദേഭാരത്. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് യാത്ര തിരിക്കും. എട്ട് മണിക്കൂര്‍ അഞ്ച് മിനിട്ട് കൊണ്ട് ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *