കോഴിക്കോട്: ശമ്പള പരിഷ്കരണം അട്ടിമറിക്കുന്നതിനെതിരേ മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് സംഘടിപ്പിച്ച അനിശ്ചിതകാല പ്രതിവാര ധര്‍ണ സംയുക്ത സമരസമിതി കണ്‍വീനര്‍ വി.വി ശ്രീനിവാസന് ഉല്‍ഘാടനം ചെയ്തു. വാര്യര്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി രാജേഷ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു. എം.വി.ശശി, പി.ശ്രീജീഷ്, പി.കെ.രാജീവ് എന്നിവര്‍ സംസാരിച്ചു. ഗിരിധരന് രാമനാട്ട്കര, വി.ഉണ്ണികൃഷ്ണമാരാര്‍ എന്നിവര്‍ നേതൃത്വം നല്കി.വി.ഷാജി നന്ദി പറഞ്ഞു.