ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിധിയില്‍ ഇളവു വരുത്തി സുപ്രീംകോടതി ഉത്തരവ്. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ മുന്‍ ഉത്തരവില്‍ ഭേദഗതിക്കൊണ്ടാണ് ജസ്റ്റിസ് ബി. ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. കുടിയൊഴിപ്പിക്കല്‍ ഉണ്ടാകില്ല.
കഴിഞ്ഞ ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച് സംരക്ഷിത ഉദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം ഉള്‍പ്പെടെ നിരോധിച്ചിരുന്നുവെന്ന് ്മിക്കസ് ക്യൂറി കെ. പരമേശ്വരന്‍ ചൂണ്ടിക്കാട്ടി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം പറ്റില്ലെന്ന് സുപ്രീംകോടതി വാക്കാല്‍ നിരീക്ഷിച്ചു.
ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ജൂണ്‍ 23 ലെ വിധി ആ പ്രദേശങ്ങളിലുള്ളവര്‍ക്ക് വായ്പ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടെ താമസിക്കുന്നവരുടെ തൊഴില്‍, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിര്‍മാണ മിരോധനം ഈ മേഖലയില്‍ പ്രായോഗികമല്ലെന്ന്ും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഖനനം പോലെ ഈ മേഖലയില്‍ നിരോധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ബഫര്‍സോണ്‍ വിധിയിലൂടെ ലക്ഷ്യമിട്ടതെന്ന് കോടതി പറഞ്ഞു.