കോഴിക്കോട്: കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് സെക്രട്ടറിയും കണ്ണൂര്‍ രൂപത അധ്യക്ഷനുമായ ബിഷപ് ഡേ.അലക്സ് വടക്കുംതല ഫ്ളാഗ് ഓഫ് ചെയ്ത ദൈവ കരുണയുടെ പ്രാര്‍ഥനാ യാത്രക്ക് സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ സ്വീകരണം നല്കി. കേരളത്തിന്റേയും കേരള കത്തോലിക്കാ സഭയുടേയും യുവജനങ്ങളുടെ വിശുദ്ധീകരണത്തിനും വേണ്ടി ഹോളി ഹോം മിനിസ്ട്രി സംഘടിപ്പിച്ച പ്രാര്‍ഥനാ യാത്രക്ക് ഫാ. എബി സെബാസ്റ്റ്യനും സംഘവും നേതൃത്വം നല്കി. വികാരി ഫാ.റെനി ഫ്രാന്‍സിസ് റോഡ്രിഗസ്, സഹവികാരി ഫാ.ജീവന് വര്‍ഗീസ് തൈപ്പറമ്പില്‍, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ജോളി ജെറോം എന്നിവരുടെ നേൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ഫാ.എബി സെബാസ്റ്റ്യന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ച് വചന സന്ദേശം നല്കി. ദിവ്യകാരുണ്യ ആരാധനയും നടന്നു. വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പും പോളണ്ടിലെ ക്രാക്കോവില്‍ നിന്നുള്ള ദൈവ കരുണയുടേയും പോപ്പ് ഫ്രാന്‍സിസ് ആശിര്‍വദിച്ച തിരുകുടുംബത്തിന്റെ ഛായാ ചിത്രങ്ങളും 110 വിശുദ്ധരുടേയും തിരുശേഷിപ്പുകളും വിശ്വാസികള്‍ വണങ്ങി. യാത്ര ജൂണ്‍ നാലിന് തിരുവനന്തപുരം സെന്റ്മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സമാപിക്കും.