ന്യൂഡല്‍ഹി: ബോണ്‍വിറ്റയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന് മോന്‍ഡെലസ് ഇന്ത്യയോട് ദേശീയ ബാലാവകാശ കമ്മീഷന്‍. ബോണ്‍വിറ്റയില്‍ പഞ്ചസാരയുടെ അളവ് അധികമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷന്റെ നടപടി. ഏഴുദിവസത്തിനകം വിശദീകരണം നല്‍കാനും ബോണ്‍വിറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹെല്‍ത്ത് ഡ്രിങ്ക് എന്ന പേരില്‍ ബോണ്‍വിറ്റയുടെ മാര്‍ക്കറ്റിംഗ് നടത്തിയ കമ്പനി കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുമെന്ന് പ്രചാരണം നടത്തിയിരുന്നു. ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ സാന്നിധ്യം കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. ഇത്തരം പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.