തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം; മരണകാരണം തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവും

തൃശൂരില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവം; മരണകാരണം തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവും

തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തില്‍ മരണത്തിനിടയാക്കിയത് തലയിലേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗമായ അശോക് കുമാറിന്റേയും സൗമ്യയുടേയും ഏകമകളും ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ആദിത്യശ്രീയാണ് തിങ്കളാഴ്ച രാത്രിയുണ്ടായ ദാരുണമായ അപകടത്തില്‍ മരണപ്പെട്ടത്. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോഴല്ല, വീഡിയോ കണ്ടുക്കൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. അപകടത്തില്‍ കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. ഫോണ്‍ പിടിച്ചതെന്നു കരുതുന്ന വലതുകൈ അറ്റുപോയിരുന്നു. നാല് വര്‍ഷം മുന്‍പ് വാങ്ങിയ ഫോണിന്റെ ബാറ്ററി രണ്ടര വര്‍ഷം മുന്‍പ് മാറ്റിയിരുന്നു. ബാറ്ററിക്കകത്തെ ജെല്‍ ചൂടില്‍ ഗ്യാസ് രൂപത്തില്‍ ആയി മാറി ഫോണിന്റെ സ്‌ക്രീനില്‍ ചെറിയ സുഷിരമുണ്ടാക്കി ചീറ്റിത്തെറിച്ചതാകാം ദുരന്തത്തിനിടയാക്കിയതെന്നാണു ഫൊറന്‍സിക് ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവം നടക്കുന്ന സമയത്ത് കൂട്ടിയും മുത്തശ്ശിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *