തലശ്ശേരി എസ്.ഐയെ കാണാനില്ലെന്ന് പരാതി

തലശ്ശേരി എസ്.ഐയെ കാണാനില്ലെന്ന് പരാതി

തലശ്ശേരി: തലശ്ശേരി പോലിസ് സ്റ്റേഷനിലെ എസ്.ഐ സി.പി ലിനീഷിനെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച ഡ്യൂട്ടി കഴിഞ്ഞ് ക്വാര്‍ട്ടേഴ്‌സിലേക്ക് പോയതായിരുന്നു എസ്.ഐ. തിങ്കളാഴ്ച ഡ്യൂട്ടിക്ക് എത്താത്തതിനെ തുടര്‍ന്ന് പോലിസ് അന്വേഷിച്ച് ക്വര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് മുറി അടച്ച നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കോളയാട്ടെ വീട്ടിലും എത്തിയില്ലായെന്ന് കണ്ടെത്തി. ഭാര്യ മീട്ടിയുടെ പരാതി പ്രകാരം തലശ്ശേരി പോലിസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. ഐ.പി.എം അനിലിനാണ് അന്വേഷണ ചുമതല. നാല് മാസം മുന്‍പാണ് ലിനീഷ് തലശ്ശേരി പോലിസ് സ്റ്റേഷനില്‍ ജൂനിയര്‍ എസ്.ഐയായി ചുമതലയേറ്റത്.

Share

Leave a Reply

Your email address will not be published. Required fields are marked *