റായ്പുര്‍: ഛത്തീസ്ഗഢില്‍ ദന്തേവാഡയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ 11 ജവാന്മാര്ക്ക് വീരമൃത്യു. ഏതാനും ജവാന്മാര്ക്ക് ഗുരുതരമായ പരിക്കുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അറന്‍പുര്‍ പാതയില്‍ പട്രോളിങ് നടത്തുകയായിരുന്ന ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ഡി. ആര്. ജിയുടെ ഒരു സംഘം വാഹനത്തില്‍ തങ്ങളുടെ ആസ്ഥാനത്തേയ്ക്ക് മടങ്ങുന്നതിനിടെ അരന്‍പൂര്‍ റോഡില്‍ നക്സലുകള്‍ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും പത്തുപേരുമാണ് കൊല്ലപ്പെട്ടത്.
സുരക്ഷാസേനയെ ആക്രമിക്കുമെന്ന് നക്സലുകള്‍ കഴിഞ്ഞയാഴ്ച കത്തിലൂടെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്. സംഭവം നടന്നയിടത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി സംഘങ്ങളെ അയച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഢ് ആഭ്യന്തരമന്ത്രി തംരധ്വാജ് സാഹു അറിയിച്ചു.