ബീജിങ്: സീറോ കോവിഡ് നയത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ വീണ്ടും കോവിഡ് ഇളവ്. രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് ഇനി നെഗറ്റീവ് ആര്‍. ടി. പി. സി. ആര്‍ ടെസ്റ്റ് നിര്‍ബന്ധമല്ല. പി. സി. ആര്‍ ടെസ്റ്റിന് പകരം 48 മണിക്കൂര്‍ മുമ്പെടുത്ത ആന്റിജന്‍ ടെസ്റ്റ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാനാകും. ശനിയാഴ്ച മുതല്‍ പുതിയ ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് അറിയിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന ചൈനയില്‍ സീറോ കോവിഡ് വ്യവസ്ഥയ്‌ക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. കടുത്ത നിയമങ്ങള്‍ സമ്പദ്വ്യവസ്ഥയെ ബാധിച്ചതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇതോടെയാണ് ലീറോ കോവിഡ് നയത്തില്‍ ഇളവനുവദിക്കാന്‍ തീരുമാനിച്ചത്.