കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരം; ബി. ജെ. പിക്ക് വെല്ലുവിളിയായി സര്‍വേ

കര്‍ണാടകയില്‍ ഭരണവിരുദ്ധ വികാരം; ബി. ജെ. പിക്ക് വെല്ലുവിളിയായി സര്‍വേ

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്‌ക്കെതിരെ ഭരണവിരുദ്ധ വികാരം ശക്തമെന്ന് പ്രീ-പോള്‍ സര്‍വേ. കന്നട മാധ്യമസ്ഥാപനമായ ഈദിന നടത്തിയ സര്‍വേയിലാണ് അധികാര തുടര്‍ച്ച സ്വപ്‌നം കാണുന്ന ബി. ജെ. പിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഭരണ വിരുദ്ധത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

183 മണ്ഡലങ്ങളിലായി വിവിധ സമുദായങ്ങളിലെ 40,000 പേരെയാണ് സര്‍വേയുടെ ഭാഗമാക്കിയത്. ബൊമ്മെ സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തിലെത്തുമോ എന്ന ചോദ്യത്തിന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷവും ഇല്ല എന്നാണ് മറുപടി പറഞ്ഞത്. 32 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്താനോ പ്രതികരിക്കാനോ തയ്യാറായില്ല. പ്രതികരിക്കാന്‍ തയ്യാറായ 67 ശതമാനവും ഇല്ല എന്ന മറുപടി നല്‍കി. ബി. ജെ. പി അനുകൂലികളില്‍ 27 ശതമാനം പേര്‍ വിശ്വസിക്കുന്നത് ബൊമ്മെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തില്ല എന്നാണ്. 87 ശതമാനം കോണ്‍ഗ്രസ് അനുകൂലികളും 88 ശതമാനം ജെ. ഡി. എസ് അനുകൂലികളും ബി. ജെ. പി ഇത്തവണ പരാജയപ്പെടുമെന്ന് പറയുന്നു.

57 ശതമാനം സവര്‍ണ വിഭാഗവും പ്രബല വിഭാഗമായ ലിംഗായത്തിലെ 53 ശതമാനവും ആഗ്രഹിക്കുന്നത് ബി. ജെ. പി തുടരണമെന്നാണ്. 28 മണ്ഡലങ്ങളില്‍ കൂടി സര്‍വേ നടത്തുന്നുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *