തൃപ്പൂണിത്തുറ: മനസ്സില്‍ ആര്‍ദ്രതയുള്ളവര്‍ക്ക് മാത്രമേ നല്ല എഴുത്തുകാരായി മാറാന്‍ സാധിക്കുകയുള്ളുവെന്ന് കവിയും ചലച്ചിത്ര ഗാന രചയിതാവുമായ രാജീവ് ആലുങ്കല്‍ പറഞ്ഞു. ഹനീഫ് പതിയാരില്‍ രചിച്ച കരിനിലാവ് കഥാ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക കേരള സഭ അംഗം കബീര്‍ സലാല പുസ്തകം ഏറ്റുവാങ്ങി. തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളില്‍ നടന്ന ചടങ്ങില്‍ അജികുമാര്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പി. അനില്‍ പുസ്തക പരിചയം നിര്‍വഹിച്ചു.
നാല്പത് വര്‍ഷത്തെ പ്രവാസജീവിതം തന്ന അനുഭവമാണ് ഏറെയും ഈ കഥകളിലെ ഉള്ളടക്കമെന്നും അനുഭവങ്ങളാണ് തന്നെ എഴുതാന്‍ പ്രേരിപ്പിച്ചതെന്നും ഗ്രന്ഥകാരന്‍ നന്ദി പ്രകാശനത്തിനിടയില്‍പറഞ്ഞു.