സാരി ചലഞ്ചിലേക്കുള്ള ആദ്യഗഡു ഡി.സി.സി.പ്രസിഡന്റിന് കൈമാറി

സാരി ചലഞ്ചിലേക്കുള്ള ആദ്യഗഡു ഡി.സി.സി.പ്രസിഡന്റിന് കൈമാറി

കൊടുവള്ളി : കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിഓഫീസിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു കൊണ്ട് മഹിള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാരി ചലഞ്ചിലേക്ക് കൊടുവള്ളി മുനിസിപ്പല്‍ മഹിള കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യഗഡു കെ. പി. കേശവ മേനോന്‍ ഹാളില്‍ വെച്ച് നടന്ന ജില്ലാ മഹിളാ കോണ്‍ഗ്രസ് നേതൃത്വ കണ്‍വെന്‍ഷനില്‍ വെച്ച് കൊടുവള്ളി മുനിസിപ്പല്‍ മഹിള കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ. പി.ശാന്തമ്മ ഡി. സി. സി. പ്രസിഡണ്ട് അഡ്വ :കെ. പ്രവീണ്‍ കുമാറിന് കൈമാറി.

ചടങ്ങില്‍ കെ. പി. സി. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം. നിയാസ്, കെ. പി. സി. സി. മെമ്പര്‍മാരായ എം. പി. ആദം മുല്‍സി, കെ. പി. ബാബു, പി. എം. അബ്ദുറഹ്‌മാന്‍, മുനീര്‍ എരവത്ത്, കൊടുവള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. കെ. ജലീല്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉഷ ഗോപിനാഥ്, ജില്ലാ വൈസ് പ്രസിഡണ്ട് സൗദ ടീച്ചര്‍, സംസ്ഥാന സെക്രട്ടറിമാരായ ബേബി പയ്യാനക്കല്‍, ഷീബ ചെ രണ്ടത്തൂര്‍, സന്ധ്യ കാരാട്ട്, മഹിളാ കോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് എം. എം. രാധാമണി, ഗിരിജ കൊടുവള്ളി, ചിന്നമ്മ താമരശ്ശേരി തുടങ്ങിയവര്‍പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *