റംസാന്‍ സ്‌നേഹാദരവ് സമര്‍പ്പണം 26 ന്

റംസാന്‍ സ്‌നേഹാദരവ് സമര്‍പ്പണം 26 ന്

കോഴിക്കോട്:  പ്രേംനസീര്‍ സുഹൃത് സമിതിയുടെ റംസാന്‍ സ്‌നേഹാദരവ് നാളെ വൈകിട്ട് 5. 30 ന് എം. കെ. എന്‍ ചെട്ടിയാര്‍ ഹാളില്‍ നടക്കും. സമ്മേളന ഉദ്ഘാടനവും സ്‌നേഹാദരവ് സമര്‍പ്പണവും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. 30 ഇസ്ലാമിക കീര്‍ത്തനങ്ങളെക്കുറിച്ച് സംഗീതജ്ഞന്‍ ഡോ. പന്തളം ബാലന്‍ നിരൂപണം അവതരിപ്പിക്കും. സൂര്യകൃഷ്ണമൂര്‍ത്തി, ഡോ. എം. ആര്‍. തമ്പാന്‍, ബാലുകിരിയത്ത്, ചെങ്കല്‍ രാജശേഖരന്‍ നായര്‍, ഫാ.ടി. സുനില്‍ കുമാര്‍, എസ്. സന്തോഷ്, കലാപ്രേമി ബഷീര്‍, ഡോ. വിമല മേനോന്‍ ടീച്ചര്‍, സൈനുലാബ്ദീന്‍, കോവളം സതീഷ്‌കുമാര്‍, സി. ബി. ബാലചന്ദ്രന്‍, എം. എച്ച. സുലൈമാന്‍ ആശംസകള്‍ നേരും. മതമൈത്രി സംഗീതജ്ഞന്‍ ഡോ. വ്യാഴമുട്ടം ചന്ദ്രബാബുവിനും 30 കവികള്‍ക്കും സ്‌നേഹാദരവ് സമര്‍പ്പിക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *