മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂരില്‍ എട്ട് വയസുകാരി മരിച്ചു

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂരില്‍ എട്ട് വയസുകാരി മരിച്ചു

തൃശൂര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂരില്‍ എട്ടു വയസുകാരി മരിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗമായ അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരണപ്പെട്ട ആദിത്യശ്രീ. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം.

ഫോണില്‍ വീഡിയോ കണ്ടുകൊണ്ടിരിക്കേയാണ് പൊട്ടിത്തെറിച്ചത്. സംഭവസമയം കുട്ടിയും മുത്തശ്ശിയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഭക്ഷണം എടുക്കാനായി മുത്തശ്ശി അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു ഫോണ്‍ പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ കുട്ടിയുടെ വലതുകൈകള്‍ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തു. മുഖത്തും ഗുരുതരമായി പരുക്കേറ്റതായി പോലിസ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. തിരുവല്വാമല പുനര്‍ജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആദിത്യശ്രീ.

Share

Leave a Reply

Your email address will not be published. Required fields are marked *