ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെതിരേ ബിനാമി നിക്ഷേപം ആരോപിച്ച് ജി സ്‌ക്വയര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസുകളിലും വീടുകളിലുമായി ആദായ നികുതി വകുപ്പ് നടത്തിയ റെയിഡ് രാത്രി വൈകിയും തുടര്‍ന്നു. 50 ഇടത്താണ് പരിശോധന ഇന്നലെ പരിശോധന നടന്നത്. എം. കെ സ്റ്റാലിന്റെ മരുമകന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടന്നെങ്കിലും റെയ്ഡുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും ഡി. എം. കെ നടത്തിയിട്ടില്ല.
തമിഴ്‌നാട്ടിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ജി സ്‌ക്വയര്‍. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂര്‍ അടക്കം വിവിധ തമിഴ്‌നാട് നഗരങ്ങളിലെ ജി സ്‌ക്വയറിന്റെ ഓഫീസുകളിലും ബന്ധപ്പെട്ടവരുടെ വീടുകളിലുമായി 50 ഇടങ്ങളിലായിരുന്നു റെയ്ഡ്. സ്റ്റാലിന്‍ കുടുംബത്തിനും ഉന്നത ഡി. എം. കെ നേതാക്കള്‍ക്കും ഈ കമ്പനിയില്‍ നിക്ഷേപമുണ്ടെന്ന തമിഴ്‌നാട് ബി. ജെ. പി അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ ആരോപണത്തിന് പിന്നാലെ ആയിരുന്നു ആദായ നികുതി വകുപ്പിന്റെ പൊടുന്നനെയുള്ള നീക്കം.