നാദാപുരം: ഗ്രാമപഞ്ചായത്തിലെ 22ാം വാര്‍ഡിലെ രത്‌നാങ്കി കുടുംബശ്രീ അംഗമായ അജിത മുകുന്ദനെ കുടുംബശ്രീ സംസ്ഥാന മിഷന്‍ വനിതാ സംരംഭകര്‍ക്ക് വേണ്ടി എറണാകുളത്ത് വച്ച് നടത്തിയ മൈക്രോ എന്റര്‍പ്രൈസസ് കോണ്‍ക്ലേവില്‍ വച്ച് കുടുംബശ്രീ സംരംഭക അജിത മുകുന്ദനെ ആദരിച്ചു .കോഴിക്കോട് ജില്ലാതല പ്രതിനിധിയായി പങ്കെടുത്താണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവില്‍ നിന്ന് അജിത അംഗീകാരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹെര്‍ബല്‍ പ്രോഡക്ട് സ്വന്തമായി ഉണ്ടാക്കുകയും ‘ഗ്രീന്‍ ലീഫ്’ എന്ന ബ്രാന്‍ഡോട് കൂടി സൗന്ദര്യവര്‍ധക വസ്തുക്കളായ ഹെന്ന പൗഡര്‍, ചന്ദന പൊടികള്‍, മുള്‍ട്ടാണി മിട്ടി, മറ്റ് സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കുകയും ഹോം ഷോപ്പുകളില്‍ വിതരണം ചെയ്യുകയും ചെയ്ത് വരുന്നുണ്ട്. വന്‍കിട കമ്പനികളുടെ സൗന്ദര്യ വസ്തുക്കളുടെ ഉല്‍പ്പന്നങ്ങളുമായി കിടപിടിക്കുന്ന പാക്കിങ്ങും ഗുണനിലവാരവും ഉയര്‍ത്തിപിടിക്കുന്ന ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളാണ് അജിത വിപണനം നടത്തുന്നത്. കുടുംബശ്രീയില്‍ നിന്നും പരിശീലനം ലഭിക്കുകയും ധനസഹായം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പഠിക്കാന്‍ വന്ന കേന്ദ്ര സംഘം ഹെര്‍ബല്‍ പ്രോഡക്ടിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.