കോഴിക്കോട്: മഹാത്മജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് കോണ്‍ഗ്രസ് ഗവണ്മെന്റ് നടപ്പിലാക്കിയ വിപ്ലവകരമായ നടപടിയാണ് ദേശീയ പഞ്ചായത്ത്‌രാജ് നഗരപാലികാ നിയമമെന്ന് ഐ.എന്‍.ടി.യു.സി ദേശിയ പ്രവര്‍ത്തക സമിതി അംഗം എം.കെ ബീരാന്‍ പറഞ്ഞു. ദേശീയ പഞ്ചായത്ത് ദിനത്തോടനുബന്ധിച്ച് ആക്ടീവ് കോഴിക്കോട് സംഘടിപ്പിച്ച ചര്‍ച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ആക്ടീവ് പ്രസിഡന്റ് എ.കെ.മുഹമ്മദാലി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.എം. അബ്ദുറഹിമാന്‍ , ആക്ടീവ് ജനറല്‍ സെക്രട്ടറി പി.ഐ. അജയന്‍ , എം.പി രാമകൃഷ്ണന്‍ , ഡി.രവി , കെ.സി അബ്ദുള്‍ റസാഖ്, കെ.സി രാജീവ , ഇ.എ ബഷീര്‍, പി.പ്രഭാകരന്‍ നായര്‍, കോശി അലക്‌സ് എന്നിവര്‍ സംസാരിച്ചു.