നാദാപുരം: തൊഴിലുറപ്പ് പദ്ധതിയില്‍ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെട്ട വിവിധ പ്രവൃത്തികള്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും സമയബന്ധിതമായി പ്രവര്‍ത്തികള്‍ ആരംഭിക്കുകയും പൂര്‍ത്തീകരിക്കുന്നതിനും വേണ്ടി തൊഴിലുറപ്പ് പദ്ധതിയിലെ മേറ്റുമാരുടെ യോഗം ചേര്‍ന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നീര്‍ത്തട വികസനം , മാലിന്യനിര്‍മാര്‍ജനം , ആസ്തി വികസനം , വ്യക്തിഗത ആസ്തി ഉണ്ടാക്കല്‍ , ഉപജീവനമാര്‍ഗത്തിന് വേണ്ടിയുള്ള വിവിധ പദ്ധതികള്‍ എന്നിവയാണ് ആക്ഷന്‍ പ്ലാനില്‍ ഉള്ളത്. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ നാസര്‍ അധ്യക്ഷത വഹിച്ചു. മേറ്റുമാരുടെ ഉത്തരവാദിത്വങ്ങളും നടപ്പ് വര്‍ഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ടി.പ്രേമാനന്ദന്‍, മെമ്പര്‍മാരായ പി.പി ബാലകൃഷ്ണന്‍ വി.പി കുഞ്ഞിരാമന്‍ , എ.ദിലീപ് കുമാര്‍ , എ.കെ ദുബീര്‍ മാസ്റ്റര്‍ , വി.അബ്ദുല്‍ ജലീല്‍ തൊഴിലുറപ്പ് പദ്ധതി എ.ഇ നവനീത് രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. നാദാപുരത്ത് കഴിഞ്ഞവര്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ 6,84,16533 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. 470 കുടുംബങ്ങള്‍ 100 ദിനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആകെ സജീവ തൊഴിലാളികള്‍ 3104 പേരാണ്. 1,84,339 തൊഴില്‍ ദിനം സൃഷ്ടിച്ചു. 1,1200000 രൂപ മെറ്റീരിയല്‍ ഇനത്തില്‍ ചിലവഴിച്ചു.