ഡല്‍ഹിക്ക് രണ്ടാം ജയം

ഡല്‍ഹിക്ക് രണ്ടാം ജയം

ഹൈദരാബാദ്: ഐ.പി.എല്‍ പോയിന്റ് പട്ടികയിലെ അവസാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഏഴ് റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. ഡല്‍ഹിക്കായി മനീഷ് പാണ്ഡേ 34(27), അക്ഷര്‍ പട്ടേല്‍ 34(34), മിച്ചല്‍ മാര്‍ച്ച് 25(15) റണ്‍സും നേടി. ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളൂ. 49 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ഹൈദരാബാദ് നിരയില്‍ ടോപ്‌സ്‌കോറര്‍. 31 റണ്‍സുമായി ഹെന്റിച്ച് ക്ലാസനും പുറത്താകാതെ 24 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറും പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഡല്‍ഹിക്കായി അക്ഷര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. അക്ഷര്‍ പട്ടേലാണ് കളിയിലെ താരം.

Share

Leave a Reply

Your email address will not be published. Required fields are marked *