തലശ്ശേരി: കൃത്രിമ ജലപാതക്കെതിരേ ‘കൃത്രിമ ജലപാത വിരുദ്ധ സംയുക്ത സമരസമിതി’ പാനൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി സബ് കലക്ട്രേറ്റ് ഓഫിസിലേക്ക് ധര്‍ണനടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ഡി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ ദിനേശന്‍ പച്ചോള്‍ അധ്യക്ഷത വഹിച്ചു. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ശൈലജ പന്ന്യന്നൂര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്മിതാ സജിത്ത്, ജില്ലാ സമരസമിതി ചെയര്‍മാന്‍ ഇ.മനീഷ്, മേഖല കണ്‍വീനര്‍ സന്തോഷ് ഒടക്കാത്ത്, കെ.പി സാജ,ു അഡ്വ: വി രത്‌നാകരന്‍, ഷാനിദ് മേക്കുന്ന്, പന്ന്യന്നൂര്‍ രാമചന്ദ്രന്‍, സികേഷ് മാക്കുന്നി, വി .നിസാര്‍ ഇ.ടി.കെ രമിത്ത്, ഷീന ഭാസ്‌കരന്‍. ടി.കെ യൂസഫ്ഹാജി, കെ.പി പ്രഭാകരന്‍, എന്‍.പി മുകുന്ദന്‍, ഇ. കെ സുഗതന്‍, വൈ.എം ഇസ്മയില്‍ഹാജി , എസ്.കുഞ്ഞിരാമന്‍, മനോജ് സാരംഗ്, അഡ്വ.മിലി ചന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരി ടൗണ്‍ ഹാള്‍ ഓഡിറ്റോറിയം പരിസരത്ത് നിന്നും ആരംഭിച്ച ധര്‍ണയില്‍ നിരവധി പേര്‍ പങ്കെടുത്തു.