തിരുവനന്തപുരം: ഇ പോസ് മെഷീനുകളുടെയും സര്‍വറിന്റെയും പ്രവര്‍ത്തനത്തിലുള്ള തകരാര്‍ മൂലം റേഷന്‍ വിതരണം താറുമാറായതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇന്ന് രാവിലെ 11 മുതലാണ് റേഷന്‍ വ്യാപാരികളുടെ സംഘടനകള്‍ സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ചത്.
റേഷന്‍ കടകള്‍ അടച്ചതോടെ സാധാരണക്കാരും ദുരിതത്തിലായി. പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി സര്‍ക്കാര്‍ ഇടപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരത്തിലേക്ക് പോകാനാണ് റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നത്.