സ്റ്റാലിനുമായി ബന്ധമെന്ന് ആരോപണം; ചെന്നൈയില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആദായ നികുതി പരിശോധന

സ്റ്റാലിനുമായി ബന്ധമെന്ന് ആരോപണം; ചെന്നൈയില്‍ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ആദായ നികുതി പരിശോധന

ചെന്നൈ:  തമിഴ്‌നാട്ടിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയര്‍ റിലേഷന്‍സില്‍ ആദായനികുതി വിഭാഗം പരിശോധന. ചെന്നൈയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിലായി ഒരേ സമയം റെയ്ഡ് നടത്തുകയാണ്. എം കെ സ്റ്റാലിന്റെ മരുമകന്‍ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള സ്ഥാപനമാണ് ഇതെന്ന് ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ആരോപണത്തെത്തുടര്‍ന്നാണ് പരിശോധന.

സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകന്‍ ശബരീശനും കഴിഞ്ഞ വര്‍ഷം വരവില്‍ കൂടുതല്‍ സ്വത്ത് സമ്പാദിച്ചുവെന്നും അണ്ണാമലൈ നേരത്തെ ആരോപിച്ചിരുന്നു. ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ഇത് സംബന്ധിച്ച് പറയുന്നതായി അവകാശപ്പെടുന്ന ടെലഫോണ്‍ സംഭാഷണവും അണ്ണാമലൈ പുറത്തുവിട്ടിരുന്നു.

എന്നാല്‍ ഈ തെളിവുകള്‍ സംസ്ഥാനത്തെ ധനമന്ത്രിയും മാധ്യപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിനടക്കം ഡി. എം. കെ നേതാക്കള്‍ക്കെതിരെ ഡി. എം. കെ ഫയല്‍സ് എന്ന പേരില്‍ നിരവധി അഴിമതി ആരോപണങ്ങളാണ് അണ്ണാമലൈ ഉന്നയിച്ചത്.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *