സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും ലാവ്ലിന്‍ കേസ്; മാറ്റിവയ്ക്കാന്‍ അപേക്ഷ

സുപ്രീംകോടതിയില്‍ ഇന്ന് വീണ്ടും ലാവ്ലിന്‍ കേസ്; മാറ്റിവയ്ക്കാന്‍ അപേക്ഷ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍. കേസ് പരിഗണിക്കുന്നതിനായി പുതിയ ബഞ്ച് രൂപീകരിച്ചിരുന്നു.ജസ്റ്റിസുമാരായ എം.ആര്‍ ഷാ, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സി.ബി.ഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയും ഉള്‍പ്പെടെയാണ് പരിഗണനയിലുള്ളത്.
ഇന്ന് 21ാം കേസായാണ് ലാവ്ലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലായതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇത് അനുവദിക്കുമോയെന്നതു കേസ് പരിഗണനയ്ക്കു വരുമ്പോഴേ അറിയൂ. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സി.ബി.ഐക്ക് വേണ്ടി കോടതിയില്‍ ഹാജരായേക്കും.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അവസാനമായി കേസ് പരിഗണിച്ചത്. കഴിഞ്ഞ 32 തവണയും പല കാരണങ്ങളാല്‍ പരിഗണിക്കപ്പെടാതിരുന്ന ഹര്‍ജി അഞ്ച് മാസത്തിന് ശേഷമാണ് വീണ്ടും ലിസ്റ്റ് ചെയ്തത്. കേസ് അവസാനമായി ലിസ്റ്റ് ചെയ്തത് നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് അന്ന് ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ എത്തിയത്. 2018 ജനുവരിയില്‍ കോടതി നോട്ടീസ് അയച്ചു. പിന്നീട് പലവട്ടം കേസ് ലിസ്റ്റ് ചെയ്തെങ്കിലും പരിഗണിച്ചിരുന്നില്ല.

 

Share

Leave a Reply

Your email address will not be published. Required fields are marked *