ന്യൂമാഹി: സംഘ്പരിവാറിന് കേരളത്തിലേക്ക് വഴിയൊരുക്കുന്നത് വിമോചന സമരത്തിന്റെ ദുഷ്ട ശക്തികളാണെന്ന് പ്രൊഫ എം.എം നാരായണന് പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ നാട്ടിലേക്ക് വര്‍ഗീയ ശക്തികളെ ഉടുത്തൊരുങ്ങി വരവേല്‍ക്കുന്നവര്‍ കേരളത്തിന്റെ പ്രബുദ്ധതയുടെ വിളക്കാണ് കെടുത്തുന്നത്. ജാതി-ജന്മി നാടുവാഴിത്തത്തിന് അറുതി വരുത്തിയത്കൊണ്ടാണ് സംഘ്പരിവാറിന് കേരളത്തില്‍ വളരാന്‍ ഭൗതിക അടിത്തറ ഇല്ലാതെ പൊയതെന്നും എം.എം നാരായണന് പറഞ്ഞു.
ശ്രീനാരായണ ഗുരുദേവനെപ്പോലുള്ള സാമൂഹിക പരിഷ്കര്‍ത്താക്കള്‍ കൊളുത്തിയ വെളിച്ചത്തെ തല്ലിക്കെടുത്തി നാടിനെ അന്ധകാരത്തിലാക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ സംഘടിതമായി നടക്കുകയാണെന്നും എം.എം നാരായണന് വ്യക്തമാക്കി. ഏടന്നൂര്‍ ശ്രീനാരായണമഠത്തില്‍ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുവരെ നിലനിന്ന ആചാരം ലംഘിക്കാനുള്ള ആഹ്വാനമായിരുന്നു വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹ സമരങ്ങള്‍. ദൈവത്തിന് മുന്പില് മനുഷ്യന്റെ സമത്വം ഉറപ്പിക്കുകയായിരുന്നു ഈ സമരങ്ങളിലൂടെ. രാജ്യത്തിന്റെ പൊതുചരിത്രത്തില്‍ നിന്ന് കേരളം വഴിമാറി നടന്നത് വൈക്കം സത്യഗ്രഹത്തിലൂടെയാണ്. വൈക്കംസത്യഗ്രഹത്തിന്റെ ഉജ്ജ്വല പാരമ്പര്യത്തെ പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ് കോണ്‍ഗ്രസെന്നും എം. എം നാരായണന് കൂട്ടിച്ചേര്‍ത്തു. ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ സത്യന് അധ്യക്ഷത വഹിച്ചു. ഡോ.ജിനേഷ്കുമാര്‍ എരമം, എം.പ്രശാന്തന്, സി.പി സുധീര്‍ എന്നിവര്‍ സംസാരിച്ചു.