പെരുന്നാള്‍ ഭക്ഷണ വിതരണവും സ്‌നേഹസംഗമവും നടത്തി

പെരുന്നാള്‍ ഭക്ഷണ വിതരണവും സ്‌നേഹസംഗമവും നടത്തി

മാഹി: മാഹി സി.എച്ച്.സെന്ററിന്റെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ ഭക്ഷണ വിതരണവും സനേഹസംഗമവും സംഘടിപ്പിച്ചു. മാഹി ഗവ.ജനറല്‍ ആശുപത്രി പരിസരത്ത് സി.എച്ച് സെന്റര്‍ പ്രസിഡന്റ് എ.വി യൂസഫിന്റെ അധ്യക്ഷതയില്‍ മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവ്‌രാജ് മീണ പരിപാടി ഉദ്ഘാടനം ചെയ്തു. സി.എ അബൂബക്കര്‍ , എ.വി സിദ്ദീഖ് ഹാജി, കെ.അലി ഹാജി, ടി.ജി ഇസ്മായില്‍, പി.ബഷീര്‍, ചാലക്കര പുരുഷു സംസാരിച്ചു. അജ്മല്‍ നിഹാദ്, കെ.നംഷീര്‍, അബ്ഷീര്‍, സഫ്ഹാന്‍, ഷെക്കീര്‍, എ.വി സലാം, ഉബൈസ് നേതൃത്വം നല്‍കി. മാഹി ഗവ. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും മാഹി വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കും പുറമെ അഴിയൂര്‍ മുതല്‍ ന്യൂ മാഹി വരെയുള്ള തെരുവോരത്ത് കഴിയുന്നവര്‍ക്കും പെരുന്നാള്‍ ഭക്ഷണമെത്തിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *