മാഹി: കണ്ണിപൊയില്‍ ബാബുവിന്റെ അഞ്ചാം രക്തസാക്ഷി വാര്‍ഷികത്തിന്റേയും മുന്‍ സി.പി.ഐ.എം മാഹി ലോക്കല്‍ സെക്രട്ടറി പി.നാണുവിന്റെ 15ാം ചരമവാര്ഷികത്തിന്റേയും ഭാഗമായ് പള്ളൂരില്‍ തൊഴിലാളി സംഗമം നടത്തി. ഹാരിസ് പരന്തിരാട്ടിന്റെ അധ്യക്ഷതയില്‍ സി.ഐ.ടി.യു കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. മനോഹരന് സംഗമം ഉദ്ഘാടനം ചെയ്തു. ടി.പി ശ്രീധരന്, വടക്കന്‍ ജനാര്ദനന്, ടി.സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.