താളിയോല സാംസ്‌കാരിക സമിതി മറ്റക്കര സുകുമാരന്‍ നായരെ ആദരിച്ചു

താളിയോല സാംസ്‌കാരിക സമിതി മറ്റക്കര സുകുമാരന്‍ നായരെ ആദരിച്ചു

കോഴിക്കോട്: താളിയോല സാംസ്‌കാരിക സമിതി ലോക പുസ്തകദിനാചരണത്തിന്റെ ഭാഗമായി കവിയും പ്രസാധകനും പത്രാധിപരുമായ മറ്റക്കര സുകുമാരന്‍ നായരെ ആദരിച്ചു. പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി പൊന്നാട അണിയിച്ചു. കെ.എഫ് ജോര്‍ജ് ഉപഹാരം നല്‍കി. സമിതി പ്രസിഡന്റ് പി.ഐ അജയന്‍ അധ്യക്ഷത വഹിച്ചു. കെ.ജി രഘുനാഥ്, സാം തോമസ്, കെ.എഫ് ജോര്‍ജ്, മോഹനന്‍ പുതിയോട്ടില്‍, മുണ്ട്യാടി ദാമോദരന്‍, സി.പി.എം അബ്ദുറഹിമാന്‍ , പത്മനാഭന്‍ വേങ്ങേരി , വി.പി സനീബ് കുമാര്‍ , സുനില്‍കുമാര്‍ , വി.കെ സരസമ്മ , സാബു മാത്യു എന്നിവര്‍ സംസാരിച്ചു. മറ്റക്കര സുകുമാരന്‍ നായര്‍ മറുപടി പ്രസംഗം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *