ചെന്നൈ: ആഴ്ചയില്‍ നാലുദിവസം ജോലി, മൂന്നു ദിവസം അവധിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് സ്റ്റാലിന്‍ കൊണ്ടുവന്ന ബില്ലിന് തിരിച്ചടി. ജോലിസമയം 12 മണിക്കൂര്‍ ആയി ഉയര്‍ത്താനുള്ള നീക്കമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തിയത്.
ജോലി സമയം 12 മണിക്കൂര്‍ ആകുമ്പോള്‍ നാല് ദിവസം ജോലിയും മൂന്ന് ദിവസം അവധിയും എന്തായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
എന്നാല്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും വലിയ പ്രതിഷേധമാണ് ഉണ്ടായത്. മുന്നണിയില്‍ നിന്നടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ബില്ല് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മുന്നണിയില്‍ നിന്ന് അടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജോലി സമയത്തില്‍ പരിഷ്‌കരണം നടത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പാസാക്കിയ ബില്ല് പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഇന്ന് പിന്‍വലിച്ചു.