കണ്ണൂര്‍: തമ്പിലെ തമ്പുരാന്‍ ജീവിതത്തിലേയും അത്ഭുതമായിരുന്നുവെന്നും സാധാരണ കലാകാരനില്‍ നിന്ന് വളര്‍ന്ന് ഇന്ത്യയിലെ സര്‍ക്കസ് സാമ്രാജ്യത്തിന്റെ അമരക്കാരനായിരിക്കുമ്പോഴും സാധാരണക്കാരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും തൊട്ടറിഞ്ഞ് അവര്‍ക്ക് വേണ്ടി ശബ്ദിച്ചിരുന്ന മഹാനായിരുന്നു ജെമിനി ശങ്കരേട്ടനെന്നും ലോക് താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി മോഹനന്‍ എം.എല്‍.എ.അനുസ്മരിച്ചു.
വിനയത്തിന്റെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്ന ശങ്കരേട്ടന്‍ ഏത് സന്നിഗ്ദഘട്ടത്തിലും സുസ്‌മേരവദനനായി പ്രതിസന്ധികളെ അതിജീവിച്ചിരുന്നു. എല്ലാ വിഭാഗം ജനങ്ങളോടും സ്‌നേഹം പുലര്‍ത്തിയിരുന്ന ശങ്കരേട്ടന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി, മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി എന്നിവര്‍ക്ക് പുറമേ ലോകനേതാക്കളായ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങ്, മൗണ്ട് ബാറ്റണ്‍ തുടങ്ങിയ പ്രമുഖരുമായും സൗഹൃദം പുലര്‍ത്തിയിരുന്നു.