കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദ്വിദിന സന്ദര്‍ശനത്തിനായി കേരളത്തില്‍ ഇന്ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടാവില്ല. സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അദ്ദേഹം മടങ്ങി.
കൊച്ചിയില്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക പരിപാടികള്‍ ഇല്ലെന്നും അതുകൊണ്ടാണ് കൊച്ചിയില്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ മടങ്ങുന്നതെന്നുമായിരുന്നു ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൊച്ചിയിലേത് രാഷ്ടീയ പരിപാടികളാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികള്‍ തിരുവനന്തപുരത്താണെന്നും അവിടെ വച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ കൊച്ചിയിലെത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ സ്വീകരണ പട്ടിക പുറത്ത് വന്നത്. പട്ടികയില്‍ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നില്ല. കൊച്ചിയില്‍ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാല്‍ ഗവര്‍ണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം. പ്രധാനമന്ത്രിയെ സ്വീകരിക്കാനായി ഗവര്‍ണര്‍ ഇന്നലെ വൈകിട്ട് കൊച്ചിയിലുമെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറെ ഒഴിവാക്കിയ വിവരം പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നും എത്തിയത്. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ഉണ്ടാകും. ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി പി. രാജീവ് സ്വീകരിക്കും.