കോഴിക്കോട്: നിര്‍മാണ മേഖലയില്‍ വിലവര്‍ധനവ് നിയന്ത്രിക്കുക, ഡി.എസ്.ആര്‍ പുതുക്കി നിശ്ചയിക്കുക, ക്വാറി സമരം അവസാനിപ്പിക്കുക ഉള്‍പ്പെടയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ കലക്ട്രേറ്റ് ധര്‍ണ നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.നാഗരത്‌നന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. പി.സോമശേഖരന്‍, എന്‍.റിയാസ്, കെ.എം ബാബു, ജ്യോതിബാസു വടകര, ജിതിന്‍ ഗോപിനാഥ്, വിത്സന്‍ കുറ്റ്യാടി, ടി.എ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി അനില്‍ ഒളവണ്ണ സ്വാഗതം പറഞ്ഞു.