എ.കെ മഹമ്മൂദ് നിര്യാതനായി

എ.കെ മഹമ്മൂദ് നിര്യാതനായി

മാഹി: ഈസ്റ്റ് പള്ളൂര്‍ സ്പിന്നിംഗ് മില്ലിന്ന് സമീപം ആനറ്റുകണ്ടിയില്‍ എ. കെ. മഹമ്മൂദ് (59) നിര്യാതനായി. പരേതരായ ഒളവിലം നാലുകണ്ടി അബ്ദുള്ളയുടേയും, ആനറ്റുകണ്ടി ഫാത്തിമയുടേയും മകനാണ്. ഭാര്യ: റാബിയ (സാറാ മന്‍സില്‍, മുഴപ്പിലങ്ങാട്). മക്കള്‍: മിന്‍ഹാജ്, അമാനത്ത്. സഹോദരങ്ങള്‍: റഫീഖ്, മനാഫ്, റസിയ, പരേതരായ മഹറുഫ്, മറിയു, സഫിയ. ആംഗ്രി യംഗ് മെന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായി 30 വര്‍ഷം പ്രവര്‍ത്തിച്ചു. സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറം ജനറല്‍ സെക്രട്ടറിയായിരുന്നു. മറ്റു സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ സംഘടനകളിലും സജീവ സാന്നിദ്ധ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ 2016ലെ അവാര്‍ഡ് ജേതാവാണ്. മുംബൈയിലേയും കോഴിക്കോട്ടേയും വിമാനത്താവളങ്ങളില്‍ നിന്നും പ്രവാസികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരേ നിരവധി നിവേദനങ്ങളും ഇടപെടലുകളും നടത്തി. ഹര്‍ത്താല്‍ നിരോധിക്കുന്നതിന്നു വേണ്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി ഹരജികള്‍ നല്‍കിയ വ്യക്തിയുമാണ് പരേതന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *