അഴിമതി പുറത്തായപ്പോള്‍ കെല്‍ട്രോണ്‍ ഉരുണ്ടുകളിക്കുന്നു; രമേശ് ചെന്നിത്തല

അഴിമതി പുറത്തായപ്പോള്‍ കെല്‍ട്രോണ്‍ ഉരുണ്ടുകളിക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദത്തിലെ അഴിമതി പുറത്തുവന്നപ്പോള്‍ അത് മറയ്ക്കാന്‍ കെല്‍ട്രോണ്‍ എം.ഡി ഉരുണ്ടുകളിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ടെന്‍ഡര്‍ കെല്‍ട്രോണ്‍ നേരിട്ട് വിളിക്കണമെന്നായിരുന്നു തീരുമാനം. എന്നാല്‍, ഇത് ലംഘിച്ചണ് സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയത്.
151 കോടി ക്വോട്ട് ചെയ്ത കമ്പനിക്ക് അഞ്ച് വര്‍ഷത്തെ പരിപാലന ചെലവ് കൂടി അധികം നല്‍കി. 81 കോടിയുടെ അധിക ലാഭമുണ്ടാക്കാന്‍ കൂട്ടുനിന്നു. പദ്ധതി തുക 151 കോടിയില്‍ നിന്ന് 232 കോടി ആക്കിയത് ആരെ സഹായിക്കാനാണെന്ന് കെല്‍ട്രോണ്‍ വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *