32ാമത് രാമാശ്രമം ഉണ്ണീരികുട്ടി പുരസ്‌കാര സമര്‍പ്പണം 24ന്

32ാമത് രാമാശ്രമം ഉണ്ണീരികുട്ടി പുരസ്‌കാര സമര്‍പ്പണം 24ന്

കോഴിക്കോട്: 32ാമത് രാമാശ്രമം ഉണ്ണീരികുട്ടി പുരസ്‌കാര സമര്‍പ്പണം 24ന് തിങ്കള്‍ വൈകീട്ട് അഞ്ച് മണിക്ക് എം.എ ഉണ്ണീരികുട്ടി മെമ്മോറിയല്‍ ഹാളില്‍ (എസ്.എന്‍.ഇ.എസ് ബില്‍ഡിംഗ്, നാലാംഗേറ്റിന് സമീപം) നടക്കും. മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ അധ്യക്ഷത വഹിക്കും. പ്രശസ്തിപത്ര പാരായണം രാമാശ്രമം ട്രസ്റ്റി എം.എ ഉണ്ണികൃഷ്ണനും പൊന്നാടയണിയിക്കല്‍ രാമാശ്രമം ട്രസ്റ്റി എം.എ ജിഷയും നിര്‍വഹിക്കും. മാതൃഭൂമി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്‍, സാഹിത്യകാരന്‍ വി.ആര്‍ സുധീഷ്, സിനിമ സംവിധായകന്‍ എം.മോഹനന്‍, വീടോക്ക് മീഡിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അശോക് ശ്രീനിവാസ് ആശംസകള്‍ നേരും. പുരസ്‌കാര ജേതാവ് കെ.കെ ശൈലജ ടീച്ചര്‍ മറുമൊഴി നടത്തും. ശിഷന്‍ ഉണ്ണീരികുട്ടി സ്വാഗതവും രാമാശ്രമം ട്രസ്റ്റ് സെക്രട്ടറി എ.അഭിലാഷ് ശങ്കര്‍ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *