റംസാന്‍ കിറ്റ് വിതരണം നടത്തി

റംസാന്‍ കിറ്റ് വിതരണം നടത്തി

കടങ്ങോട്: ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ പരപ്പില്‍ റംസാന്‍ കിറ്റ് വിതരണം നടത്തി. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ ഗഫൂര്‍ കടങ്ങോട് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.പി കമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കിറ്റ് വിതരണ സൗഹൃദ സംഗമത്തില്‍ മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തി.
കെ.എം.സി.സി. പ്രതിനിധി സി.പി. അസീസ് കിറ്റ് വിതരണം നടത്തി. മുസ്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഗഫൂര്‍ പള്ളിക്കുളം, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ബഷീര്‍, ജനറല്‍ സെക്രട്ടറി ആര്‍.എച്ച്. മനാഫ്, വൈസ് പ്രസിഡന്റ് എം.കെ.എം. തങ്ങള്‍, മണ്ഡലം സെക്രട്ടറി മനാഫ് ആദൂര്‍, കെ.എച്ച്. സുലൈമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *