മുസ്തഫ മാഷിന് ചാലക്കര ദേശത്തിന്റെ ശ്രേഷ്ഠാദരം

മുസ്തഫ മാഷിന് ചാലക്കര ദേശത്തിന്റെ ശ്രേഷ്ഠാദരം

മാഹി: ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കൂളില്‍ നിന്നും വിരമിച്ച പ്രധാന അധ്യാപകനും പിന്നണി ഗായകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ എം.മുസ്തഫ മാസ്റ്റര്‍ക്ക് ചാലക്കര ദേശത്തിന്റെ ശ്രേഷ്ഠാദരം. മെയ് 13ന് വൈകീട്ട് നാല് മണിക്ക് മാസ്റ്ററെ സ്‌കൂളിലേക്ക് ആനയിക്കും. ആദര സമര്‍പ്പണ ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. തുടര്‍ന്ന് ഫ്യൂഷന്‍ നൃത്തസംഗീത-മാന്ത്രിക സന്ധ്യ അരങ്ങേറും. ചാലക്കര പുരുഷു, പി. ആനന്ദ് കുമാര്‍ മാസ്റ്റര്‍, കെ. പവിത്രന്‍ മാസ്റ്റര്‍, കെ.കെ.രാജീവന്‍ മാസ്റ്റര്‍, എം.ശ്രീജയന്‍, പായറ്റ അരവിന്ദന്‍ എന്നിവര്‍ സംഘാടക സമിതിയുടെ രക്ഷാധികാരികളാണ്. സംഘാടകസമിതി ചെയര്‍മാനായി കെ.മോഹനന്‍, വൈസ് ചെയര്‍മാന്‍മാരായി, കെ.പി വത്സന്‍ , ജസ്‌ന അരുണ്‍ എന്നിവരും ജനറല്‍ കണ്‍വീനറായി കെ.വി സന്ദീവ് , ജോയിന്റ് കണ്‍വീനര്‍മാരായി കെ.ചിത്രന്‍ , പി.പി.റിനീഷ് , ഗ്രീഷ്മ പ്രമോദ് , എന്നിവരും ഖജാന്‍ജിയായി കെ. സമീറിനേയും തെരഞ്ഞെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *