മാഹിയില്‍ തൊഴില്‍ മേള 28ന്

മാഹിയില്‍ തൊഴില്‍ മേള 28ന്

മാഹി: പുതുച്ചേരി തൊഴില്‍ വകുപ്പും മാഹി ടൗണ്‍ എംപ്ലോയ്മെന്റും ചേര്‍ന്ന് മാഹിയില്‍ 28ന് തൊഴില്‍ മേള സംഘടിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്കാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുക. മാഹി സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ 28ന് രാവിലെ 10 മണി മുതല്‍ 12.30 വരെയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ 24ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി മാഹി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ പേര് രജിസ്ട്രര്‍ ചെയ്യണ്ടതാണ്. തൊഴില്‍ സാധ്യതകളെ കുറിച്ച് 25ന് രാവിലെ 10 മണി മുതല്‍ ഒരു മണിവരെ സിവില്‍ സ്റ്റേഷന്‍ ഓഡിറ്റോറിയത്തില്‍ വച്ച് പരിശീലന ക്ലാസ് നല്‍കുമെന്നും മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *