കൊച്ചി: ചലച്ചിത്ര താരം മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ ( 93 ) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അരി, തുണി എന്നിവയുടെ മൊത്തകച്ചവടക്കാരനും കൃഷിക്കാരനുമായിരുന്ന പരേതനായ പനപ്പറമ്പില്‍ ഇസ്മായില്‍ ആണ് ഭര്‍ത്താവ് . ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമയുടെ ജനനം. മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിര്‍മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റ് മക്കള്‍. ചലച്ചിത്ര അഭിനയ രംഗത്ത് സജീവമായ ദുല്‍ഖര്‍ സല്‍മാന്‍, മക്ബൂല്‍ സല്‍മാന്‍ , അഷ്‌ക്കര്‍ സൗദാന്‍ എന്നിവര്‍ കൊച്ചുമക്കളാണ്. ഖബറടക്കം ഇന്ന് വൈകിട്ട് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വച്ച് നടക്കും.