പ്രധാനമന്ത്രി 24ന് കേരളത്തില്‍

പ്രധാനമന്ത്രി 24ന് കേരളത്തില്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം 24ന്. നേരത്തെ 25നായിരുന്നു സന്ദര്‍ശനത്തിന് അറിയിപ്പെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു ദിവസം നേരത്തെയാക്കുകയായിരുന്നു കേരള സന്ദര്‍ശനം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് 24ന് പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം. കൊച്ചിയില്‍ നടക്കുന്ന റാലിയിലും തേവര എസ്.എച്ച് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുക. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ അനില്‍ ആന്റണിയും മോദിയുമായി വേദി പങ്കിട്ടേക്കും.

സിനിമ രംഗത്തുനിന്നുള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. ഒരു മണിക്കൂര്‍ പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും. 24ന് രാത്രി എറണാകുളം താജ് മലബാറില്‍ ചെലവിടും.

25ന് തിരുവനന്തപുരത്തും ഔദ്യോഗിക പരിപാടികളുണ്ട്. കേരളത്തിന് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഇവിടെ വച്ച് ഉണ്ടായേക്കും. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് അന്തിമാനുമതി ലഭിച്ചാല്‍ പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *