പൂഞ്ചിലെ ഭീകരാക്രമണം; എന്‍.ഐ.എ അന്വേഷിക്കും, കശ്മീരില്‍ കനത്ത ജാഗ്രത

പൂഞ്ചിലെ ഭീകരാക്രമണം; എന്‍.ഐ.എ അന്വേഷിക്കും, കശ്മീരില്‍ കനത്ത ജാഗ്രത

ന്യൂഡല്‍ഹി: പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ ജമ്മു കശ്മീര്‍. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യത്തിന്റെ തിരച്ചില്‍ തുടരുകയാണ്. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരില്‍ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു.

അഞ്ച് സൈനികരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്. പരിക്കേറ്റ സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ് ഷേ അനൂകൂല സംഘടന ഏറ്റെടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരതയ്ക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു. ഇന്നലെ തന്നെ എന്‍.ഐ.എ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *