അനുശോചന യോഗം സംഘടിപ്പിച്ചു
കോഴിക്കോട്: പ്രമുഖ ദളിത് നേതാവും കേരളാ ദളിത് ഫെഡറേഷന്‍ രക്ഷാധികാരിയുമായ ടി.പി ഭാസ്‌ക്കരന്റെ നിര്യാണത്തില്‍ വിവിധ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. കേരളത്തിലെ ദളിത് വിഭാഗങ്ങളുടെ സാമൂഹിക പുരോഗതി ജീവിത ലക്ഷ്യമായി കണ്ട് പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹിയാണ് ടി.പി ഭാസ്‌ക്കരനെന്നും അവശതകള്‍ക്കിടയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്നും അനുശോചന യോഗം രേഖപ്പെടുത്തി.
അനുശോചന യോഗത്തില്‍ കെ.വി സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. കേരള ദളിത് ഫെഡറേഷന്‍ (ഡി) സംസ്ഥാന പ്രസിഡന്റ് പി.കെ രാധ മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി/വര്‍ഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂര്‍, രാമദാസ് വേങ്ങേരി, പി.ജി പ്രകാശ്, എ. രതീഷ്, വി. നാരായണന്‍, ഹരിദാസ് മാസ്റ്റര്‍, ദേവദാസ് കുതിരാടം, കെ. സുന്ദരന്‍, പി.പി കമല, സി.കെ രാമന്‍കുട്ടി, എ.ടി ദാസന്‍, വി.പി.എം ചന്ദ്രന്‍, ഷൈജു കരിഞ്ചാം പടി, പി.വിജയന്‍, എം. കണ്ണപ്പന്‍, കെ. ചന്ദ്രന്‍, സജി ചമ്പോട് തുടങ്ങിയവര്‍ സംസാരിച്ചു.