കോഴിക്കോട്: ടി.പി ഭാസ്‌കരന്‍ ദളിത് -പിന്നോക്ക സമൂഹങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റങ്ങള്‍ക്കായി പോരാടിയ നേതാവായിരുന്നെന്ന് കവിയും ഫോക്ലോറിസ്റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസിലിരിക്കുമ്പോഴും വിരമിച്ച ശേഷവും നിരവധി സാമൂഹ്യവിഷയങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്താന്‍ അദ്ദേഹം ശ്രമിച്ചു. അകവും പുറവും ശുദ്ധമായ മനുഷ്യസ്നേഹിയെയാണ് നാടിന് നഷ്ടമായത്.
ആരോഗ്യപരമായി കടുത്ത പ്രതിസന്ധികള്‍ നേരിടുമ്പോഴും ജീവിതത്തിന്റെ അവസാനനാളുകള്‍ വരെ സാമൂഹ്യനവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ടി.പി ഭാസ്‌കരന്‍ രചിച്ച ‘ഒരു ദളിതന്റെ ആത്മകഥ’ എന്ന പുസ്തകം മലബാറിന്റെ സാമൂഹ്യ-സാംസ്‌കാരികചരിത്രം കൂടിയാണെന്ന് അനുശോചന സന്ദേശത്തില്‍ ഗിരീഷ് ആമ്പ്ര കൂട്ടിച്ചേര്‍ത്തു.