ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ തീവയ്പ് കേസിലെ പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന എട്ട് പേര്‍ക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കൊലകുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാലു പേര്‍ക്ക് ജാമ്യം നല്‍കിയിട്ടില്ല. ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന, കേസുമായി ബന്ധപ്പെട്ട് മറ്റ് കുറ്റങ്ങള്‍ ചുമത്തപ്പെട്ട എട്ട് പേര്‍ക്കാണ് കോടതി ഇപ്പോള്‍ ജാമ്യം നല്‍കിയിരിക്കുന്നത്. അതേ സമയം ഈ കേസില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട നാലു പ്രതികളും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. ശിക്ഷ അനുഭവിച്ച കാലയളവ് കുറ്റകൃത്യത്തിലെ പങ്ക് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് കോടതി ഇപ്പോള്‍ എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.