ഒറ്റദിവസം 3,570 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്ത് തമിഴ്നാട്ടിലെ ബാങ്കുകള്‍

ഒറ്റദിവസം 3,570 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്ത് തമിഴ്നാട്ടിലെ ബാങ്കുകള്‍

കൊച്ചി: തമിഴ്നാട് സ്റ്റേറ്റ് ലെവല്‍ ബാങ്കിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക വായ്പാ വിതരണ പരിപാടി ചെന്നൈയില്‍ സംഘടിപ്പിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗവത് കൃഷ്ണറാവു കാറാഡിന്റെ അധ്യക്ഷതയിലായിരുന്നു പരിപാടി. യോഗത്തില്‍ സംസ്ഥാനത്തെ ബാങ്കുകള്‍ 3570 കോടി രൂപയുടെ വായ്പകള്‍ 2.27 ലക്ഷം ഉപഭോക്താക്കള്‍ക്കായി അനുവദിച്ചു. മുദ്ര, സ്റ്റാന്‍ഡപ്പ് ഇന്ത്യ, സ്വയം സഹായസംഘം, കൃഷി, എം.എസ്.എം.ഇ പി.എം.എസ്.വി.എ നിധി, പി.എം.എഫ്.എം.ഇ, പി.എം.ഇ.ജി.പി എന്നീ വിവിധ പദ്ധതികളിലായാണ് ഈ തുക അനുവദിച്ചത്.

തമിഴ്നാട് എസ്.എല്‍.ബി.സി ചെയര്‍മാനും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എസ്.ശ്രീമതി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എം.ഡി & സി.ഇ.ഒയുമായ ശാന്തിലാല്‍ ജെയിന്‍, ധനവകുപ്പ് സെക്രട്ടറി വി. അരുണ്‍ റോയ് ഐ.എ.എസ്, റിസര്‍വ് ബാങ്ക് റീജനല്‍ ഡയറക്ടര്‍ എസ്.എം.എന്‍ സ്വാമി, തമിഴ്നാടിലെ വിവിധ ബാങ്കുകളുടെ പ്രതിനിധികള്‍, നബാര്‍ഡ്, റിസര്‍വ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *