ഇടുക്കി: അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധസമിതി ഇന്ന് യോഗം ചേരും. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. പറമ്പിക്കുളം അല്ലാതെ മറ്റൊരു സ്ഥലം സര്‍ക്കാര്‍ സമിതിയെ അറിയിച്ചു. സര്‍ക്കാര്‍ അറിയിച്ച പുതിയ സ്ഥലം അനുയോജ്യമാണോ എന്ന് പരിശോധിക്കും. അരിക്കൊമ്പനെ എങ്ങോട്ടേക്ക് മാറ്റണമെന്നതില്‍ ഇതുവരെ കൃത്യമായ തീരുമാനം ഉണ്ടായിട്ടില്ല. ഈ ദൗത്യം നീണ്ടുപോയിക്കൊണ്ടിരിക്കുകയാണ്.ഏത് സ്ഥലത്തേക്ക് മാറ്റാന്‍ പറ്റുമെന്ന കാര്യത്തില്‍ മുദ്ര വെച്ച കവറില്‍ സ്ഥലത്തിന്റെ പേര് നിര്‍ദ്ദേശിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അരിക്കൊമ്പന് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ടാസ്ക്ക് ഫോഴ്സ് ഉടന്‍ രൂപീകരിക്കണമെന്നും എങ്ങോട്ട് മാറ്റണം എന്നതില്‍ സ്ഥലം സര്‍ക്കാര്‍ തന്നെ കണ്ടെത്തണമെന്നും ഹൈക്കോടതി പറഞ്ഞു. ചിന്നക്കനാലില്‍ നിന്ന് കാട്ടാനയെ എങ്ങനെ മാറ്റുമെന്ന റിപ്പോര്‍ട്ട് വിദഗ്ധ സമിതിയെ സീല്‍ ചെയ്ത കവറില്‍ അറിയിക്കണം. സര്‍ക്കാര്‍ തീരുമാനിച്ച സ്ഥലം വിദഗ്ധ സമിതി അംഗീകരിച്ചാല്‍ ഹൈക്കോടതി തീരുമാനത്തിനായി കാക്കാതെ നടപടിയുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.